കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കുവൈത്ത് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി. 

ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും, കുവൈത്ത്  സായുധസേന മേധാവി ലെഫ്. ജനറല്‍ ഖാലിദ് അല്‍ സാലിഹ് അല്‍ സബാഹുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന സഹകരണം വിപുലമാക്കുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ എംബസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.