കുവൈത്ത് സിറ്റി:   പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സെന്റ് തോമസ് ഇവാഞ്ചെലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ, കുവൈത്ത് ഇടവക അംഗങ്ങളായ എ.ജി. ചെറിയാനും കുടുംബത്തിനും ബോണി കെ. ഏബ്രഹാമിനും കുടുംബത്തിനും യാത്രയയപ്പ് നല്‍കി.   

ഇടവക വികാരി റവ. ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ എന്‍.ഇ.സി.കെ. പള്ളിയിലും പാരിഷ് ഹാളിലും കൂടിയ യാത്രയയപ്പ്  യോഗത്തില്‍ സെക്രട്ടറി റെക്സി  ചെറിയാന്‍ സ്വാഗത പ്രസംഗം നടത്തി. റവ. ജോണ്‍ മാത്യു ഇടവകയുടെ സ്‌നേഹത്തിന്റെയും നന്ദിയുടെയും സൂചനയായി  മൊമെന്റോ നല്‍കി.

ജോര്‍ജ് വര്‍ഗീസ്(വൈസ് പ്രസിഡന്റ്), ജെയ്മോള്‍ റോയ് (സേവിനി സമാജം സെക്രട്ടറി), എബിന്‍ ടി. മാത്യു (യൂത്ത് യൂണിയന്‍  സെക്രട്ടറി ), ഏബ്രഹാം മാത്യു (സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ), സിജുമോന്‍ എബ്രഹാം (ഗായക സംഘം ), എം.തോമസ് ജോണ്‍, റെജു ഡാനിയേല്‍ ജോണ്‍  എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

ഇടവക ജനങ്ങളോടുള്ള  നന്ദിയും സ്‌നേഹവും തങ്ങളുടെ  മറുപടി പ്രസംഗത്തില്‍ എ.ജി. ചെറിയാനും ബോണി കെ. ഏബ്രഹാമും അറിയിച്ചു. ബിജു സാമുവേല്‍ (ട്രഷറര്‍) നന്ദി പ്രകാശിപ്പിച്ചു. ഇടവക വികാരി റവ . ജോണ്‍ മാത്യുവിന്റെ പ്രാര്‍ഥനയോടും ആശീര്‍വാദത്തോടും കൂടി യാത്രയയപ്പ് യോഗം അവസാനിച്ചു.