doctor
പ്രതീകാത്മകചിത്രം| Photo: Mathrubhumi Library 

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതി ലഭിച്ചു.
സ്വദേശികളെ അല്ലാതെ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് നിലനിന്നിരുന്ന വിലക്ക് പിന്‍വലിച്ചതായും 214 വ്യത്യസ്ത തസ്തികകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയതായും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

57 ഡോക്ടര്‍മാര്‍, 131 നഴ്‌സിങ് സ്റ്റാഫ്, 23 ടെക്‌നീഷ്യന്‍സ്, മൂന്ന് ഫാര്‍മസിസ്റ്റുകള്‍ എന്നീ തസ്തികകളിലെ റിക്രൂട്ട്‌മെന്റിനുള്ള അനുമതിയാണ് സിവില്‍ സര്‍വീസ് കമ്മിഷന്‍ നല്‍കിയിട്ടുള്ളത്.

ഇത് സംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍ ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയതായും, 2022-2023  സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തി 214 തസ്തികകള്‍ നിലനിര്‍ത്താനും സിവില്‍ സര്‍വീസ് കമ്മിഷന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.