കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ കോവിഡ് വാക്സിന്‍ എടുക്കാത്തവരെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീന് വിധേയരാക്കും. ആദ്യ ഒരാഴ്ച ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറിന്റീന്‍ പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ഒരാഴ്ച ഹോം ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും പിസിആര്‍ പരിശോധനയും നടത്തണം. എന്നാല്‍ പത്തു വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഇളവ് ലഭിക്കും.

നയതന്ത്ര പ്രതിനിധികള്‍, കുവൈത്ത് സ്‌കോളര്‍ഷിപ് രോഗികളും കൂടെയുള്ളവരും, സ്വദേശി വിദ്യാര്‍ത്ഥികള്‍ തുടങ്ങി പത്തു വിഭാഗങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിക്കുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇളവ് ലഭിക്കുന്നവര്‍ ഇന്‍സ്റ്റിട്യൂഷണല്‍  ക്വാറന്റൈനു പകരം ഹോം ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പിസിആര്‍ പരിശോധന നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു.