kuwait
മുഹമ്മദ് റസാഖ് 

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൃശ്ശൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ചാവക്കാട് ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖിനെയാണ് (60) അബാസ്സിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കവര്‍ച്ചക്കിരയായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാന്‍ പോയ റസാഖിനെ കാണാതായതോടെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ദാജീജ് മോര്‍ച്ചറിയിലുണ്ടെന്ന വിവരം അറിയുന്നത്. കവര്‍ച്ചയില്‍ 2,000 കുവൈത്ത് ദിനാറും വാഹനവും കച്ചവട ചരക്കുകളും നഷ്ടപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.