കുവൈത്ത് സിറ്റി: കുവൈത്ത് ജഹാറയിലെ കെട്ടിടത്തില്‍ തീപ്പിടുത്തം. രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഗ്‌നിശമന വിഭാഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം തീയണക്കാനും കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനും  കഴിഞ്ഞതായി സുരക്ഷാ വിഭാഗം അറിയിച്ചു.

എന്നാല്‍ തീപ്പിടുത്തത്തില്‍ പുക ശ്വസിച്ചു രണ്ടു പേര്‍ മരിച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സുരക്ഷാ അധികൃതര്‍ അറിയിച്ചു.