manoj
മനോജ്

കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ അന്തരിച്ചു. കൂത്തുപറമ്പ് പുറക്കളം സ്വദേശി മനോജ് കണിയാന്‍കണ്ടി(55)യാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനിയില്‍ ഹിസ്‌ക്കോ കരാര്‍ ജോലിക്കാരനായിരുന്നു.

ഭാര്യ: സുജിത. മകള്‍: കൃതിക.  മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ കുവൈത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.