കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് സജീവ പ്രവര്‍ത്തകനും  ഫര്‍വാനിയ സൗത്ത് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ രാജീവന്‍ പുതുകുടിയുടെ (50) മരാണത്തില്‍ കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. 

കോവിഡ് ബാധയെ തുടര്‍ന്ന് മിശ്‌റിഫ് ഫീല്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ അഞ്ചാം മൈല്‍ സ്വദേശിയാണ്.  ഭാര്യ: നിഷ മക്കള്‍: റോഷ്‌നി, നന്ദ. ഭാര്യാ സഹോദരന്‍ നിഷാന്ത് (കല കുവൈത്ത് ഫര്‍വാനിയ സൗത്ത് യൂണിറ്റ് കണ്‍വീനര്‍) കുവൈറ്റിലുണ്ട്.