കുവൈത്ത് സിറ്റി: ആഘോഷങ്ങളും ആരവവുമില്ലാതെ ഗള്‍ഫ് മലയാളികള്‍ ഈദ് അല്‍ ഫിത്തറിനെ വരവേറ്റു. പതിവ് ഈദ് ഗാഹുകള്‍ ഒഴിവാക്കി തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായി വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി.

പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുരുഷന്മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചത്. പ്രാര്‍ഥനകള്‍ക്ക് പരമാവധി 15 മിനിറ്റ് മാത്രമാണ് അനുവദിച്ചിരുന്നത്.

വ്രതവിശുദ്ധിയില്‍ നേടിയ ആത്മീയ ചൈതന്യത്തിന് ദൈവത്തോടുള്ള നന്ദിപ്രകടനവും അനുഭൂതിയുമാണ്  അല്‍ ഫിത്തര്‍ എന്ന് മത പണ്ഡിതന്മാര്‍  ഈദ് സന്ദേശം നല്‍കി.

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ പള്ളികള്‍ അടച്ചിട്ടതിനാല്‍ വീടുകള്‍ക്കുള്ളിലായിരുന്നു പെരുന്നാള്‍ നമസ്‌കാരമെങ്കില്‍,  ഇത്തവണ 1500-ലധികം പള്ളികളിലും 30 ഓളം ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടായിരുന്നു. ഈദ് ഗാഹുകളില്‍ കുട്ടികളും സ്ത്രീകളും പങ്കെടുത്തു.