കുവൈത്ത് സിറ്റി: ലോക നഴ്‌സസ് ദിനത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് നഴ്‌സിങ് സമൂഹത്തിന് ആദരവും ആശംസയും അര്‍പ്പിച്ചു. കുവൈത്തിലും ഇന്ത്യന്‍ നഴ്‌സുമാരുടെ സേവനം അഭിമാനകരവും മാതൃകാപരവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് നഴ്‌സിങ് സമൂഹത്തിന് ആശംസ അറിയിക്കുന്നതിനോടൊപ്പം കോവിഡ്  മഹാമാരിയില്‍ ത്യാഗനിര്‍ഭരമായ സേവനത്തിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകരെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.