കുവൈത്ത് സിറ്റി: പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കുവൈത്തിലെ യുവാക്കളുടെ പ്രതിഷേധം. കുവൈത്ത് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെ ഇറാദാ സ്‌ക്വയറില്‍ യുവാക്കളുടെ പ്രതിഷേധ ജാഥ പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവും ഇസ്രായേല്‍ പലസ്തീനില്‍ നടത്തി വരുന്ന അക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം, ഇസ്രായേല്‍ നരനായാട്ട് അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഏന്തിയ പ്രതിഷേധ സംഗമത്തില്‍, സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ഇസ്രായേല്‍ അക്രമങ്ങള്‍ക്കെതിരെ കുവൈത്ത് സര്‍ക്കാരും കുവൈത്ത് ജനതയും പലസ്തീന്‍ ജനതക്ക് പിന്തുണ അറിയിച്ചു.