കുവൈത്ത് സിറ്റി: കെ.ആര്‍ ഗൗരിയമ്മയുടെ (102) നിര്യാണത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. 

നവോത്ഥാന പുരോഗമന പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിച്ച ഗൗരിയമ്മയുടെ ത്യാഗോജ്ജ്വലമായ ജീവിതം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് എന്നും ഊര്‍ജ്ജം പകരുമെന്നും, വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നികത്താനാവാത്ത വിടവാണെന്നും കല കുവൈത്ത് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.