കുവൈത്ത് സിറ്റി: കുവൈത്തിലെ ബുര്‍ഖാന്‍ എണ്ണപ്പാടത്ത് തീപ്പിടിത്തം. പരിക്കേറ്റ രണ്ട് വിദേശ തൊഴിലാളികളെ ആശുപതിയിലേക്ക് മാറ്റി.

ഓപ്പറേഷന്‍ സൈറ്റില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ക്ക് നേരിയ പരിക്കേറ്റതായും സമീപത്തുള്ള അല്‍ അഹമ്മദി ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊഴിലാളികളുടെ നില തൃപ്തികരമാണെന്നും കുവൈത്ത് ഓയില്‍ കമ്പനി അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം മേധാവി ഖുസായി അല്‍ അമീര്‍ അറിയിച്ചു.

അഗ്നിശമന സേനാ വിഭാഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം തീ നിയന്ത്രണ വിധേയമാക്കിയതായും തുടര്‍ അന്വേഷണം ആരംഭിച്ചതായും അല്‍ അമീര്‍ അറിയിച്ചു.