കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവില്‍ തുടരുന്ന ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഈദ് അല്‍ ഫിത്തര്‍ ആദ്യ ദിനത്തില്‍ നിലവിലുള്ള കര്‍ഫ്യൂ പിന്‍വലിക്കുന്നതിന് കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ നടന്ന മന്തിസഭ യോഗത്തിലാണ് തീരുമാനിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ച് ആറു മുതല്‍ വീണ്ടും ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്ത് പ്രതിദിന കോവിഡ് രോഗ ബാധ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചു നിലവിലുള്ള കര്‍ഫ്യു ഈദ് പെരുനാള്‍ ആദ്യ ദിവസം പിന്‍വലിക്കുന്നതിന് തീരുമാനിച്ചത്.