കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്തേക്ക് നേരിട്ടു പ്രവേശന അനുമതി. ഇതുസംബന്ധിച്ചു ആരോഗ്യ മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശം ക്യാബിനറ്റ് അംഗീകരിക്കുകയായിരുന്നു.

നിലവില്‍ ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ സാങ്കേതിക, വിഭാഗം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നേരിട്ടു പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നിലവിലുള്ള ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ അനുസരിച്ചു രാജ്യത്തേക്ക് നേരിട്ടു പ്രവേശിക്കാവുന്നതാണ്.