കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന വാര്‍ത്ത ആരോഗ്യ മന്ത്രി നിഷേധിച്ചു. കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കെതിരേ നടപടി എടുക്കാനോ യാത്രാ വിലക്ക് ഏര്‍പ്പെടുത്താനോ തീരുമാനിച്ചിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ ബേസില്‍ അല്‍ സബാഹ് പറഞ്ഞു. 

പാര്‍ലമെന്റില്‍ ഹമദ് അല്‍ മതര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായായിട്ടാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ചില രാജ്യങ്ങള്‍ വിസ അനുവദിക്കുന്നതിനും പ്രവേശനം അനുവദിക്കുന്നതിനും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കുവൈത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല 

അതേസമയം ആഗോളതലത്തിലും കുവൈത്തിലും മാറുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി പുതിയ തീരുമാനങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നതാണ്. എന്നാല്‍ നിലവില്‍ അത്തരം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.