കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാലയങ്ങളില്‍ ഓരോ ക്ലാസിലും ഉള്‍ക്കൊള്ളാവുന്ന പരമാവധി കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം. ഇതുസംബന്ധിച്ചു വിദ്യാഭ്യാസ മന്ത്രാലയം സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ മോഹ്സിന്‍ അല്‍ ഹുവായ്ലിയാണ് ഉത്തരവിറക്കിയത്.

ഇതനുസരിച്ചു ഇന്ത്യ ഉള്‍പ്പെടെ ഫിലിപ്പിന്‍സ്, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്‌കൂളുകളില്‍ കെജി വിഭാഗത്തില്‍ ഓരോ ക്ലാസ്സിലും 30 കുട്ടികളും, മറ്റു ക്ലാസ്സുകളില്‍ 40 കുട്ടികളിലും കൂടാന്‍ പാടില്ല. എന്നാല്‍ ബ്രിട്ടിഷ്, ഫ്രഞ്ച് സ്‌കൂളുകളില്‍ കെജി വിഭാഗത്തില്‍ 25 കുട്ടികളും മറ്റു ക്ലാസ്സുകളില്‍ 30 കുട്ടികളുമാണ്. അമേരിക്കന്‍ ബൈ ലിങ്ക്വല്‍ സ്‌കൂളുകളില്‍ ഓരോ ക്ലാസ്സിലും 25 കുട്ടികളെ പ്രവേശിപ്പിക്കാവുന്നതാണ്.