കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നു. സ്വദേശികളുടെ വാക്സിനേഷന് പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വദേശികള്‍ക്ക് പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിന പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലായ് മാസത്തോടെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കൂടുതല്‍ വാക്സിനേഷന് സെന്ററുകള്‍ ആരംഭിച്ചതോടെ കുത്തിവെപ്പ് അതിവേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു. കൂടാതെ വിവിധ വാക്സിന് നിര്‍മ്മാണ കമ്പനികള്‍ രാജ്യത്തേക്ക് കൂടുതല്‍ അളവില്‍ വാക്സിന് എത്തിക്കുന്നതോടെ പ്രതിരോധ കുത്തിവെപ്പ് കൂടുതല്‍ വേഗത കൈവരിക്കും. റമദാന് ആരംഭിക്കുന്നതിന് മുമ്പ് പത്ത് ലക്ഷം പേര്‍ക്ക് വാക്സിന് നല്‍കാനാകും. അതേസമയം സ്വദേശികളും വിദേശികളും വാക്സിനേഷന് എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.