കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിസ റദ്ദാക്കിയതിന് ശേഷം. ഇതുസംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മിഷനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിദേശികള്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമേ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാവുവെന്നും കര്‍ശന നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന വിദേശികളുടെ സേവനനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രം മതിയെന്ന് നേരത്തേ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇതു സംബന്ധിച്ച് കമ്മീഷന്‍ കര്‍ശന നിര്‍ദശം നല്‍കിയത്.

സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ സ്വകാര്യ മേഖലയിലേക്കോ കുടുംബ വിസയിലേക്കോ മാറിയാലും കുവൈത്തിലെ താമസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുമ്പോള്‍ മാത്രമേ ആനുകൂല്യങ്ങള്‍ നല്‍കാവു എന്നാണ് കര്‍ശന നിര്‍ദേശം നല്‍കുന്നത്.