കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും 5 ശതമാനം ഫീസ് ഈടാക്കാന്‍ നിര്‍ദേശം.

ഇതുസംബന്ധിച്ചു നിലവിലുള്ള നിയമം ഭേദഗതി വരുത്തി എല്ലാ വിദേശ കറന്‍സികള്‍ക്കും ഫീസ് ഈടാക്കുന്നതിന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ധനഇടപാട് കേന്ദ്രങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള കരട് ബില്ല് പാര്‍ലമെന്റ് അംഗം അലി അല്‍ ഖത്താന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ഇത്തരത്തില്‍ ശേഖരിക്കുന്ന ഫീസ് മുടങ്ങാതെ പബ്ലിക് ട്രഷറിയില്‍ അടക്കേണ്ടതാണെന്നും കരട് ബില്ലില്‍ വ്യക്തമാക്കുന്നു. കൂടാതെ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന വ്യക്തികള്‍ക്കും സ്ഥാപങ്ങള്‍ക്കുമെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതിനും ബില്ലില്‍ വിശദീകരിക്കുന്നു. അതോടൊപ്പം പര്‍ലമെന്റില്‍ അവതരിപ്പിച്ച നിരവധി ബില്ലുകള്‍ ചര്‍ച്ച ചെയ്യുകയും ഏതാനും ബില്ലുകള്‍ പാസ്സാക്കുകയും ചെയ്തു.