കുവൈത്ത് സിറ്റി: അടൂര്‍ എന്‍.ആര്‍.ഐ. ഫോറം കുവൈത്ത് ചാപ്റ്റര്‍ 2021 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് അനു പി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജിജു മോളേത്ത് സ്വാഗതവും, ഉപദേശക സമിതി ചെയര്‍മാന്‍ ശ്രീകുമാര്‍ എസ്.നായര്‍ ആശംസ അറിയിക്കുകയും ചെയ്തു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.സി ബിജു 2020 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അനിഷ് എബ്രഹാം 2020 വര്‍ഷത്തെ വാര്‍ഷിക കണക്കും ബിനു പൊടിയന്‍ പ്രവര്‍ത്തന വര്‍ഷത്തെ ജീവകാരുണ്യ റിപ്പോര്‍ട്ടും ജോയി ജോര്‍ജ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരപ്പിച്ചു.
തുടര്‍ന്ന് ഉപദേശക സമിതി ചെയര്‍മാന്‍ ശ്രീകുമാര്‍ എസ്.നായര്‍ വരണാധികാരിയായ യോഗത്തില്‍ 2021 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളായി അനു.പി.രാജന്‍ (പ്രസിഡന്റ്), ജിജു മോളേത്ത് (വൈസ് പ്രസിഡന്റ്), കെ.സി. ബിജു (ജനറല്‍ സെക്രട്ടറി), അനിഷ് എബ്രഹാം (ട്രഷറര്‍), ആദര്‍ശ് ഭുവനേശ് (ജോ.സെക്രട്ടറി), അജോ സി. തോമസ് (ജോ. ട്രഷറര്‍), ദീപു മാത്യു (പി.ആര്‍.ഒ.), എന്നിവരേയും ഓഡിറ്റര്‍ ആയി ജോയി ജോര്‍ജിനേയും തെരഞ്ഞെടുത്തു.
ഉപദേശക സമതിയിലേക്ക് ശ്രീകുമാര്‍ എസ്. നായര്‍ (ചെയര്‍മാന്‍), മാത്യുസ് ഉമ്മന്‍, ബിജോ പി. ബാബു എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.
സാം സി വിളനിലം, റിജു വര്‍ഗിസ്, ബിജു ഡാനിയേല്‍, റിജോ കോശി, വില്യം കുഞ്ഞ്കുഞ്ഞ്, ഷഹീര്‍ മൈതീന്‍കുഞ്ഞ്, ആനന്ദ് പ്രകാശ്, ക്രിസ്റ്റി ഡാനിയേല്‍, ബിനു പൊടിയന്‍, വിഷ്ണുരാജ്, സുനില്‍കുമാര്‍ എ.ജി, വിനു ദിവാകരന്‍, ബിജു കോശി, ആശ ശമുവേല്‍, സുജ സുനില്‍ എന്നിവരാണ് എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍. ജനറല്‍ സെക്രട്ടറി കെ.സി.ബിജു യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.