കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് മികച്ച പരിഗണന നല്‍കിയ ബജറ്റാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ചതെന്ന് കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. കെ.എന്‍ ഹരിലാല്‍.
കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍-കല കുവൈത്ത് സംഘടിപ്പിച്ച 'ജനകീയ ബജറ്റും - പ്രവാസികളും' എന്ന വെബിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതവും ട്രഷറര്‍ സുരേഷ് പി.ബി നന്ദിയും രേഖപ്പെടുത്തി.