കുവൈത്ത് സിറ്റി: വിസ്മയ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സര്‍വീസ് കുവൈത്തിന്റെ തമിഴ് ചാപ്റ്റര്‍ രൂപവത്കരിച്ചു. പ്രസിഡന്റ് അജിത് അധ്യക്ഷനായിരുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംഘടനാ ചെയര്‍മാന്‍ പി.എം. നായര്‍ സംഘടനയുടെ അവലോകനം നടത്തി. ചടങ്ങില്‍ ആദ്യത്തെ മെമ്പര്‍ഷിപ്പ് ഫോം ട്രഷറര്‍ ജിയാഷ് ടി.വി.എസ് ഹൈദര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഹൈദര്‍ അലിക്ക് നല്‍കികൊണ്ട് അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു.
തമിഴ് വിങ് കോര്‍ഡിനേറ്ററായി അരുന്തായ് ഗണേശനെയും ഉപദേശക സമിതി അംഗമായി ഡോ. ഹൈദര്‍ അലിയെയും തിരഞ്ഞെടുത്തു. ലേഡീസ് വിങ് പ്രസിഡന്റ് ഷൈനി ഫ്രാങ്ക്, ശ്രീ, കുമാര്‍, ശേഖര്‍, ശരണ്യ ദേവി, സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ച ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായിക സിന്ധുവും, ശ്രുതിയും ഗാനങ്ങളും ആലപിച്ചു.