കുവൈത്ത് സിറ്റി: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങള്‍ക്ക് പുറമെ 24 രാജ്യങ്ങള്‍ക്ക് കൂടി കുവൈത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തി വച്ചു.
ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചെങ്കിലും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയാതായി കുവൈത്ത് ഡി.ജി.സി.എ. അധികൃതരാണ് അറിയിച്ചത്.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങള്‍ക്കു പുറമേ 24 രാജ്യങ്ങള്‍ക്ക് കൂടി യാത്രാവിലക്കേര്‍പ്പെടുത്തിയത്.
ഇന്ത്യ, ഇറാന്‍, ചൈന, ബ്രസീല്‍, കൊളംബിയ, അര്‍മേനിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഈജിപ്ത്, ശ്രീലങ്ക, നേപ്പാള്‍, ഇറാക്ക്, സിറിയ, ലെബനന്‍, സ്‌പെയിന്‍, സിംഗപ്പൂര്‍, ബോസ്‌നിയ ഹെര്‍സഗോവിന, മെക്‌സിക്കോ, ഇന്തോനീഷ്യ, ചിലി, പാക്കിസ്താന്‍, ഹോങ്കോങ്, ഇറ്റലി, നോര്‍ത്തേണ്‍ മാസിഡോണിയ, മാള്‍ഡോവ, പനാമ, പെറു, സെര്‍ബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കൊസോവോ എന്നീ 31 രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഡി.ജി.സി.എ. അധികൃതര്‍ വ്യക്തമാക്കുന്നു.