സുനില്‍ കുമാര്‍
സുനില്‍ കുമാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചക്കിട്ടപാറ സ്വദേശി വാഴെ പറമ്പില്‍ സുനില്‍ കുമാര്‍(37) ആണ് മരിച്ചത്.

കോവിഡ് ബാധയെ തുടര്‍ന്ന് മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനിയിലെ ജീവനക്കാരനായ ഇദ്ദേഹം കുടുംബത്തോടൊപ്പം കുവൈത്തിലെ മംഗഫില്‍ ആയിരുന്നു താമസം.

ഭാര്യ ഗോപിക കുവൈത്തിലുണ്ട്. സുനില്‍കുമാറിന്റെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.