കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് ആറുപേര്‍ മരിക്കുകയും 491 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തുകയും ചെയ്തു.

2,432 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 491 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. 593 പേര്‍ കൂടി ഇന്നു രോഗമുക്തരുമായി.
ആറുപേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണ സംഖ്യ 453 ആയി.

രാജ്യത്തു ഇതുവരെ 5,07,520 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കിയതില്‍ ഇതുവരെ 67,448 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവരില്‍ 58,525 പേരും രോഗമുക്തരായി.

നിലവില്‍ 8,470 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 134 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.