കുവൈത്ത് സിറ്റി: കുവൈത്തില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ളത് ശക്തമായ ആരോഗ്യ- പ്രതിരോധ നടപടികള്‍.

ആരോഗ്യ മന്ത്രാലയത്തിന്റ പ്രത്യേക ആരോഗ്യ വിദഗ്ധരടങ്ങുന്ന സംഘത്തെയാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.

വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കുവൈത്ത് ആരോഗ്യമന്ത്രി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി ഡി.ജി.സി.എ. മേധാവി ഷെയ്ഖ് സല്‍മാന്‍ അല്‍ ഹമൂദ് അല്‍ സബയുമായി ചേര്‍ന്ന് പരിശോധന നടത്തി.
 
കുവൈത്തിലെത്തുന്ന യാത്രക്കാരെ കോവിഡ് റാന്‍ഡം പരിശോധന നടത്തുന്നതിനും കര്‍ശനമായ നിരീക്ഷണത്തിനും വിധേയമാക്കുന്നതിനുമാണ് ആരോഗ്യ മന്ത്രാലയ നിര്‍ദേശം.