കുവൈത്ത് സിറ്റി: കുവൈത്ത് ഫര്‍വാനിയയിലെ ലോക്ഡൗണും പിന്‍വലിച്ചതോടെ പ്രദേശവാസികള്‍ക്ക് ആശ്വാസം. ലോക്ഡൗണ്‍ നിലവിലുണ്ടായിരുന്ന ഫര്‍വാനിയയും സ്വതന്ത്രമായതോടെ കുവൈത്ത് ലോക്ഡൗണ്‍ മുക്തമായി.

രണ്ടരമാസമായി തുടരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചത് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമായി. പുറത്തുപോവാന്‍ കഴിയാത്തതിനാല്‍ നിരവധി വിദേശ തൊഴിലാളികള്‍ക്ക് ജോലിയില്ലാതെ ദുരിതത്തിലായത്.

ലോക്ഡൗണ്‍ നിലവിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ കമ്പനികളില്‍ ജോലിയെടുക്കുന്നവര്‍ക്ക് പുറത്തു പോകാനാകാതെ ആയതോടെ
സര്‍ക്കാറും സന്നദ്ധ സംഘടനകളും നല്‍കിയിരുന്ന ഭക്ഷണക്കിറ്റുകളായിരുന്നു ആശ്വാസം.

അതേസമയം, രാജ്യവ്യാപകമായി തുടരുന്ന രാത്രികാല കര്‍ഫ്യൂ സമയം ചൊവ്വാഴ്ച മുതല്‍ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ച മൂന്നു വരെയായി പുനഃക്രമീകരിച്ചു.