കുവൈത്ത് സിറ്റി:  ലോക തീരദേശ ശുചീകരണ ദിനം ആചരിച്ച് കുവൈത്ത്. കുവൈത്തിലെ അമേരിക്കൻ സ്ഥാനപതി അലീന എൽ റൊമാനൗസ്കി തുടങ്ങി നിരവധി പ്രമുഖർ ലോക തീര ദേശ ശുചീകരണ ദിനത്തിൽ സജീവ പങ്കാളിത്തം രേഖപെടുത്തി. ശ്രദ്ധേയവും മാതൃകപരവുമായ സേവനത്തിന്റെ അടയാളമായി കു​വൈ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തീ​രം ശു​ചീ​ക​രി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​തെന്നു സംഘാടകർ അറിയിച്ചു.

ഫ​ഹാ​ഹീ​ലി​ൽ കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർന്നാണ് ശു​ചീ​ക​ര​ണം ന​ട​ത്തിയത്. തീര പ്രദേശങ്ങളിൽ അ​ടി​ഞ്ഞു​കൂ​ടി​യ പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക ശ്ര​മ​ക​ര​മാ​യി​രു​ന്നതായും സംഘാടകർ പറഞ്ഞു. അതേസമയം ശുചീകരണ പ്രവർത്തനങ്ങളിൽ കു​വൈ​ത്ത്​ ഡൈ​വി​ങ്​ ടീ​മും സ​ജീ​വ​മാ​യി പങ്കെടുത്തു.

പ്ലാ​സ്​​റ്റി​ക്​ മാ​ലി​ന്യം സ​മു​ദ്ര പ​രി​സ്ഥി​തി​ക്ക്​ ക​ന​ത്ത ആ​ഘാ​തം സൃ​ഷ്​​ടി​ക്കു​ന്ന​താ​യി കു​വൈ​ത്ത്​ ഡൈ​വി​ങ്​ ടീം ​വ​ക്താ​വ്​ ഡോ. ​ദാ​രി അ​ൽ ഹു​വൈ​ൽ പ​റ​ഞ്ഞു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഭ​ക്ഷ്യ, പ്ലാ​സ്​​റ്റി​ക്​ അ​വ​ശി​ഷ്​​ട​ങ്ങ​ൾ പ​ല​യി​ട​ത്തും കു​മി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്നു. ട​ൺ ക​ണ​ക്കി​ന്​ പാ​ഴ്​​വ​സ്​​തു​ക്ക​ളാ​ണ്​ തീ​ര​ത്തു​നി​ന്ന്​ കൊ​ണ്ടു​പോ​യ​ത്. യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങു​ന്ന സ​ന്ന​ദ്ധ പ്ര​വർത്തകരുടെ സേവനം ശ്രദ്ധേയവും മാതൃകപരവുമായിരുന്നു.

Content Highlights: Kuwait celebrates world coastal cleaning day