കുവൈത്ത് സിറ്റി : രാജ്യത്ത് നിലവില്‍ 29,465 ക്യാന്‍സര്‍ രോഗികള്‍ തുടരുന്നു. ഇവരില്‍ 15,332 വിദേശികളും, 14,313 സ്വദേശികളും ഉള്‍പെടുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നു. 2006 മുതല്‍ 2018 കാലയളവിലാണ് ഇത്രയധികം ക്യാന്‍സര്‍ രോഗികള്‍ വര്‍ദ്ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്ക്തമാക്കുന്നു.
സ്വദേശികളില്‍ 6060 പുരുഷന്മാരും, 8253 വനിതകളുമാണുള്ളത്, എന്നാല്‍ വിദേശികളില്‍ 7861 പുരുഷന്മാരും, 7, 471 സ്ത്രീകളും ഉള്‍പ്പെടുന്നതായി പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹായിഫിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആരോഗ്യ മന്ത്രി ഡോക്ടര്‍ ഷേയ്ഖ് ബാസില്‍ അല്‍ സബാഹ്.
അതേസമയം ആരോഗ്യ മന്ത്രാലയത്തിന്റ നേതൃത്വത്തില്‍ കുവൈത്ത് ക്യാന്‍സര്‍ കണ്‍ട്രോള്‍ സെന്റര്‍ ജനങ്ങളില്‍ വേണ്ട അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നിരവധി ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകളില്‍ പ്രധാനമായും കണ്ടുവരുന്ന ബ്രെസ്റ്റ് ക്യാന്‍സര്‍, യൂട്രസ്സ് ക്യാന്‍സര്‍, കൊളോണ്‍ ക്യാന്‍സര്‍, ബ്ലഡ് ക്യാന്‍സര്‍, അതുപോലെ പുരുഷന്മാരില്‍ കണ്ടു വരുന്ന പ്രത്യേകിച്ചും പ്രോസ്‌ട്രേറ്റ് ക്യാന്‍സര്‍, കൊളോണ്‍ ക്യാന്‍സര്‍ എന്നീ വിഭാഗങ്ങളില്‍ സ്വീകരിക്കേണ്ട ചികിത്സാ രീതികളും ഇത് സംബന്ധിച്ച തുടര്‍ നടപടികളും ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദമാക്കി.
കൂടാതെ കഴിക്കേണ്ട ഭക്ഷണ ക്രമീകരണത്തിലും വേണ്ട കരുതല്‍ സ്വീകരിക്കണമെന്ന ആശയമാണ് കാമ്പയിനുകള്‍ കൊണ്ടു ഉദ്ദേശിക്കുന്നത് എന്നും ആരോഗ്യ മന്ത്രി ഡോക്ടര്‍ ഷേയ്ഖ് ബാസില്‍ അല്‍ സബാഹ് ഊന്നി പറഞ്ഞു.