കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുവൈത്തിന് പുറത്ത് കഴിയുന്ന 33,400 പ്രവാസികളുടെ താമസ രേഖ റദ്ദാക്കിയതായി കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.

രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമ അനുമതി പത്രത്തിന്റെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തിനു പുറത്ത് വിവിധ വിദേശ രാജ്യങ്ങളില്‍ തുടരുന്ന വിദേശികളുടെ താമസ രേഖയാണ് റദ്ദായതെന്നും മാന്‍ പവര്‍ അതോറിറ്റി പൊതു ജന വിഭാഗം മേധാവി അസീല്‍ അല്‍ മുസാദ് അറിയിച്ചു.

കൂടാതെ ഒരു വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ സ്ഥാപനങ്ങളുടെ ഫയലുകളും റദ്ദാക്കിയതയും അസീല്‍ അല്‍ മുസാദ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 30,700 ഫയലുകളും 44,264. കമ്പനി ലൈസന്‍സുകളും മാനവ വിഭാവ ശേഷി സമിതിയുടെ ഓട്ടോമാറ്റെഡ് സമ്ധാനത്തില്‍ റദ്ദായതയും അവര്‍ വിശദീകരിച്ചു.