കുവൈത്ത് സിറ്റി :  കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ വിമാനങ്ങളും നിര്‍ത്തലാക്കി. കാര്‍ഗോ വിമാനങ്ങള്‍ക്ക് മാത്രം വിലക്ക് ബാധകമല്ല എന്നും കുവൈത്ത് വ്യോമയാന വകുപ്പ് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കുവൈത്തില്‍ നിന്നും നേരിട്ടുള്ള യാത്ര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയവും കൊറോണ സുപ്രീം സമിതിയും സംയുക്തമായിട്ടാണ് നിര്‍ദേശിച്ചത്.

ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കുവൈത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് പ്രാബല്യത്തിലായത്തോടെ അവധിക്ക് നാട്ടില്‍ പോകാന്‍ കത്തിരുന്ന വിദേശികള്‍ക്കു വലിയ തിരിച്ചടിയായി.