കുവൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ​ക്ഷി​പ്പ​നി കണ്ടെത്തിയതിനെ തുടുർന്ന് ആയിരക്കണക്കിന് കോഴികളെ കൂട്ടത്തോടെ കൊന്നു. ഏകദേശം ഒരു ലക്ഷത്തോളം കോഴികളെ ഇതുവരെ കൊന്നതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

ചി​ല ഫാ​മു​ക​ളി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന് കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ പ​ബ്ലി​ക്​ അ​തോ​റി​റ്റി​യി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘം ഫാമുകളിൽ എ​ത്തി​യാ​ണ്​ പ​ക്ഷി​ക​ളെ കൊ​ന്ന​ത്.വ​ഫ്ര​യി​ലെ ര​ണ്ട്​ ഫാ​മി​ക​ളി​ലെ പ​ക്ഷി​ക​ളെ​യാ​ണ്  കൂട്ടത്തോടെ ​ ന​ശി​പ്പി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ​യും  ഫാ​മു​ക​ളി​ലെ  മറ്റു പ​ക്ഷി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് എന്നും അധികൃതർ വ്യക്തമാക്കി.

മ​നു​ഷ്യ​രി​ലേ​ക്കും പ​ട​രാ​ൻ നേ​രി​യ സാ​ധ്യ​ത​യു​ള്ളരോ​ഗ​മാ​ണ്​ പ​ക്ഷി​ക​ൾ​ക്ക്​ ബാ​ധി​ച്ച​ത്. ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട പ​ക്ഷി​ക​ളെ കൂട്ടത്തോടെ ​ കൊ​ന്ന​ത്.