കുവൈത്ത് സിറ്റി:  ഭാരതീയ പ്രവാസി പരിഷത്തിന്റെ നേതൃത്വത്തില്‍ സുഷമ സ്വരാജ് അനുസ്മരണം സംഘടിപ്പിച്ചു. തൊഴിലിടങ്ങളിലെ ചതികളില്‍പ്പെട്ട് നിസ്സഹായരും നിരാലംബരുമായ പ്രവാസികള്‍ക്ക് സുഷമ സ്വരാജ് ആശ്രയവും അഭയവുമായിരുന്നുവെന്ന് ഓാര്‍ഗനൈസിങ് സെക്രട്ടറി പി.വി വിജയരാഘവന്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. കുവൈത്തിലെ നിരവധി പ്രവാസി സംഘടനാ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഒ.ഐ.സി.സി. പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര, അമ്മ പ്രതിനിധി ദിവാകരന്‍, എന്‍.എസ്.എസ് പ്രസിഡണ്ട് പ്രസാദ് പത്മനാഭന്‍, സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ സജീവ്, സേവാദര്‍ശന്‍ പ്രസിഡന്റ് സഞ്ജുരാജ്, സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ സണ്ണിമണ്ണാര്‍ക്കാട്, ജി. പി. സി. സി. പ്രസിഡണ്ട് ചെസില്‍ രാമപുരം, വേള്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹി ജയ്‌സണ്‍, കാലിക്കറ്റ് ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് ഷംസുദ്ദീന്‍, ഇടുക്കി ജില്ലാ പ്രസിഡണ്ട് തോമസ് ചെട്ടികുളങ്ങര,  അമ്മ പ്രസിഡണ്ട് പ്രമോദ് ചെല്ലപ്പന്‍, കൊട്ടാരക്കര അസോസിയേഷന്‍ പ്രതിനിധി രതീഷ് രവി, ആലപ്പുഴ അസോസിയേഷന്‍ പ്രതി നിധി തോമസ്, വിവിധ ഭാഷ കോഡിനേറ്റര്‍ രാജ് ഭണ്ഡാരി തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു സംസാരിച്ചു. ഭാരതീയ പ്രവാസി പരിഷത്ത് വൈസ് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ ശ്രദ്ധാഞ്ജലി സമ്മേളനത്തിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയൊത്ത് നന്ദി രേഖപ്പെടുത്തി.