കുവൈത്ത് സിറ്റി :കുവൈത്തില്‍ പുതിയതായി നിയമിതരായ കോണ്‍സ്റ്റിട്യൂഷണല്‍ കോര്‍ട്ട് ജസ്റ്റിസ്മാര്‍ കുവൈത്ത് അമീറിന്റെ മുന്നില്‍ സത്യ പ്രതിജ്ഞ ചെയ്തു.

കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്,നിയമ മന്ത്രി ഡോ.നവാഫ് അല്‍ യാസിന്‍,കോണ്‍സ്റ്റിട്യൂഷണല്‍ കോര്‍ട്ട് പ്രസിഡന്റ് ജസ്റ്റിസ് മുഹമ്മദ് ജാസ്സിം ബിന്‍ നാജി,കൂടാതെ പുതിയതായി നിയമിതാരായ കോണ്‍സ്റ്റിട്യൂഷണല്‍ കോര്‍ട്ട് അംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി.

തുടര്‍ന്ന് ജസ്റ്റിസ് ഫുവാദ് ഖാലിദ് അല്‍ സുവേയേഡ്,ആദില്‍ അലി അല്‍ ബാഹോഹ്,വാലീദ് ഇബ്രാഹിം അല്‍ മേജെല്‍ എന്നിവര്‍ കോണ്‍സ്റ്റിട്യൂഷണല്‍ കോര്‍ട്ട് അംഗങ്ങളായി അമീറിന്റെ മുന്നില്‍ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

അമീരി ദിവാന്‍ മന്ത്രി ഷേയ്ഖ് അലി അല്‍ ജറാഹ് അല്‍ സബാഹ്,അമീരി ദിവാന്‍ പ്രസിഡന്റ് ഷേയ്ഖ് മുബാറക് ഫൈസല്‍ അല്‍ സബാഹ്,ഡെപ്യൂട്ടി അമീരി ദിവാന്‍ മന്ത്രി ഷേയ്ഖ് മുഹമ്മദ് അബ്ദുള്ള അല്‍ സബാഹ് കൂടാതെ നിരവധി ഉന്നത മേധാവികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.