കുവൈത്ത് സിറ്റി: കോവിഡ് വാക്സിനേഷന്‍ ഉള്‍പ്പെടുത്തി കുവൈത്തില്‍ നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ വിശദ വിവരങ്ങളടങ്ങുന്നതാണു നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐഡി.

കോവിഡ് വാക്സിനേഷന്റെ ഭാഗമായി കുവൈത്ത് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷനില്‍ കൊവിഡ് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ഒപ്പം വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ വിശദ വിവരങ്ങളും അടങ്ങുന്നതാണ്.

. ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നത്തോടെ കുത്തിവെപ്പെടുത്തയാളാണെങ്കില്‍ എല്ലാ വിവരങ്ങളും സ്‌ക്രീനില്‍ തെളിയും.
സിവില്‍ ഐ.ഡിയുമായി ബന്ധപ്പെടുത്തിയാണ് രാജ്യത്ത് വാക്‌സിന്‍

നല്‍കി വരുന്നത്.  എന്നാല്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ  നവീകരിച്ച ഡിജിറ്റല്‍ സിവില്‍ ഐ.ഡി സാധാരണ സിവില്‍ ഐ .ഡി കാര്‍ഡുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്. 

ആന്‍ഡ്രോയിഡ്, ഐ ഒ എസ് തുടങ്ങിയ എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ആപ്പ് ലഭ്യമാണ്. അപ്‌ഡേറ്റ് ചെയ്താലുടന്‍ നിലവിലെ വാക്‌സിനേഷന്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

Content Highlight: Kuwait adds vaccination data to civil ID