കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുവര്‍ഷം  1,48,000 യാത്രക്കാര്‍ കുവൈത്ത് അന്താരാഷ്ട്ര വിമാന തവളത്തിലെത്തി.പുതുവര്‍ഷം ജനുവരി മാസത്തില്‍ ആദ്യ 12 ദിവസങ്ങളിലായിട്ടാണ് 2,694 വിമാനങ്ങളിലായി ഒന്നര ലക്ഷം പേര്‍ എത്തിച്ചേര്‍ന്നത്.

അതേസമയം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായും,മൂടല്‍മഞ്ഞ് മൂലം തടസപ്പെട്ടിരുന്ന പ്രവര്‍ത്തങ്ങളാണ് ഇന്നലെ രാവിലെ പുനരാരംഭിച്ചത് എന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചത്.

ബുധനാഴ്ച രാത്രി മുതലുള്ള മൂടല്‍മഞ്ഞ് മൂലം 11 വിമാനങ്ങള്‍ കുവൈത്തില്‍ ഇറക്കാന്‍ സാധിച്ചില്ല. ഈ വിമാനങ്ങള്‍ അടുത്ത വിമാനത്താവളങ്ങളില്‍ ഇറക്കുകയായിരുന്നു. 1,349 വിമാനങ്ങളാണ് കുവൈത്തില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടത്.

എന്നാല്‍ 2022 ജനുവരിയിലെ ആദ്യ 12 ദിവസങ്ങളില്‍ മാത്രം രാജ്യത്ത് 148,000 പേരാണ് എത്തിയത്. ഈ കാലയളവില്‍ ആകെ 2,694 വിമാനങ്ങളാണ് കുവൈത്ത് വിമാനത്താവളം വഴി സര്‍വ്വീസ് നടത്തിയത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.