കുവൈത്ത് സിറ്റി :കുവൈത്തിലെ കോവിഡ് പ്രതിദിന കോവിഡ് രോഗികള്‍ പെരുകുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4883 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അല്‍ സനദ് വെളിപ്പെടുത്തി.ഇതോടെ രാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 4,51,430 ആയി ഉയര്‍ന്നു.

അതേസമയം  792 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടി.ഹകൂടാതെ 37,917 പുതിയ കോവിഡ് ടെസ്റ്റുകള്‍ നടത്തിയാതായും, നിലവില്‍ 32,556 പേര്‍ ചികിത്സയിലും,  17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും കഴിയുന്നു.12.9 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നും ഡോ. അബ്ദുള്ള അറിയിച്ചു.