കുവൈത്ത് സിറ്റി: കുവൈത്തില്‍ വര്‍ധക്കുന്ന കോവിഡ് രോഗത്തെ തടയുന്നതിന്  കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി രംഗത്ത്.കുവൈത്ത് വാണിജ്യ മന്ത്രാലയവുമായി സംയോജിച്ചു രാജ്യ വ്യാപകമായി പരിശോധന ആരംഭിച്ചു. രാജ്യത്ത് പടരുന്ന കൊവിഡ് മഹാമാരിയെ തടയുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനകള്‍ മാന്‍പവര്‍ അതോറിറ്റി ആരംഭിച്ചു.രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അതോറിറ്റി പരിശോധനകള്‍ വ്യാപിപ്പിച്ചത്. 

ജനുവരി മൂന്നിന് വന്ന മന്ത്രിസഭ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും ഹാളുകളിലും പരിശോധന നടത്തുന്നതിനായി വനിതാ ഫീല്‍ഡ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്.അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെയും നാഷണല്‍ ഗാര്‍ഡിന്റെയും സഹായത്തോടെ വാണിജ്യ കേന്ദ്രങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ഇമാന്‍ അല്‍ അന്‍സാരി വാര്‍ത്താ ലേഖകരെ അറിയിച്ചു.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോളേജ് ഓഫ് എഡ്യൂക്കേഷന്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. ഇതു സംബന്ധിച്ചു കുവൈത്ത് സര്‍വകലാശാലയാണ് ഉത്തരവ് നല്‍കിയത്.