കുവൈത്ത് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈത്ത് (പല്‍പക് ) ദേശീയ യുവജന ദിന ആഘോഷം സംഘടിപ്പിക്കുന്നു. പല്‍പക് വനിതാ വേദിയുടെ നേതൃത്വത്തില്‍ വരുന്ന വെള്ളിയാഴ്ച്ച ജനുവരി 14 ന് കാലത്ത് 10 മണിമുതല്‍ 12 മണിവരെ സൂം ആപ്പിലൂടെ വെബിനാറായാണ് ആണ് ചടങ്ങ് സംഘടിപ്പിക്കുക. ഭാരതത്തിലെ നയതന്ത്രജ്ഞരില്‍ പ്രമുഖനായ ശ്രീ. T.P. ശ്രീനിവാസന്‍ (Retd. IFS) വിദേശത്തു താമസിക്കുന്ന യുവജങ്ങള്‍ക്കായി വെബിനാറില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്! 

വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡറായും, കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായും, കൂടാതെ, ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇന്ത്യയുടെ ഗവര്‍ണറുമായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ. ടി. പി. ശ്രീനിവാസന്‍ 2009 മുതല്‍ 2012 വരെ ദേശീയ സുരക്ഷാ ഉപദേശക സമിതിയില്‍ അംഗമായിരുന്നു.

യുവാക്കളിലെ ക്രിയാത്മകശേഷി നാടിന് ഉതകുന്ന തരത്തില്‍ ഉദ്ധീപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ വെബിനാറില്‍ കുവൈറ്റിലെ പൊതു ഇന്ത്യന്‍ പ്രവാസി സമൂഹത്തിനു കൂടെ പങ്കെടുക്കാമെന്ന് പല്‍പക് അറിയിച്ചു.