കുവൈത്ത് സിറ്റി: ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസ്സിയേഷന്‍, കല കുവൈത്ത് പ്രതിഷേധിച്ചു. സമാധാനന്തരീക്ഷം നിലനില്‍ക്കേണ്ട  വിദ്യാലയങ്ങളെ കലാപകേന്ദ്രങ്ങളാക്കി മാറ്റാനും, കേരള സംസ്ഥാനത്തിന്റെ  സമാധാനന്തരീക്ഷം തകര്‍ക്കാനുമുള്ള  യുഡിഫ് - ബിജെപി നീക്കത്തിനെതിരെ ജനങ്ങള്‍ നിതാന്ത ജാഗ്രത പാലിക്കണമെന്നും, നിരപരാധികളെ കൊന്നൊടുക്കുന്ന  രാഷ്ട്രീയത്തിനെതിരെ  ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും   കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് എന്നിവര്‍ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.