കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിദിന കോവിഡ് രോഗികള്‍ അയ്യായിരത്തിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികളുടെ വര്‍ധനവ് കുതിച്ചുയര്‍ന്നതോടെ ആരോഗ്യ മന്ത്രാലയം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനദ് അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4397 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 441999 ആയി ഉയര്‍ന്നു .

അതേസമയം 626 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടി. 37540 പുതിയ കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും, 24659 പേര്‍ ചികിത്സയിലും, 162 വാര്‍ഡിലും 15 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ് കൂടാതെ . ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 11.7 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നും ഡോ അബ്ദുള്ള അല്‍ സനദ് വ്യക്തമാക്കി.