കുവൈത്ത് സിറ്റി:  കുവൈത്തില്‍ കോവിഡ് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം.കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവര്‍ക്കും കോവിഡ് കുത്തിവെപ്പ് ഒരു ഡോസ് എടുത്തവര്‍ക്കും കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.അതേസമയം വാക്‌സിനേഷന്‍ എടുത്തവര്‍ 7 ദിവസവും, വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസവും ക്വാറന്റീന്‍ തുടരണമെന്നുമാണ് കര്‍ശന നിര്‍ദേശം.

പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് ഉള്ള സമ്പര്‍ക്കം പുലര്‍ത്തുന്ന, വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് 7 ദിവസവും വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്ക് 14 ദിവസവുംആയിരിക്കും ക്വാറന്റീന്‍.അതേസമയം പുതിയ പ്രോട്ടോക്കോള്‍ Shlonak ആപ്പുമായി ലിങ്ക് ചെയ്യുമെന്നതും മറ്റൊരു പ്രത്യേകതയാണ്.കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ  ഹോം ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റും. സംയുക്തമായി ഷ്‌ലോനക് ആപ്പില്‍ നിരീക്ഷിക്കുന്നതാണ്.

രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും.Shlonak ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം. രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ബാധകമായ ഹോം ക്വാറന്റീന്‍ നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അവലോകനം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍, സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുന്ന ഉന്നത സമിതി രൂപീകരിക്കുന്നതിനും മന്ത്രിസഭ  യോഗത്തില്‍ തീരുമാനിച്ചു.