കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ കേരള സംസ്ഥാന മെമ്പര്‍ഷിപ് കാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2022-2023 ലേക്കുള്ള കെ കെ എം എ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് തുടക്കമായി. കെ കെ എം എ ചെയര്‍മാന്‍ എ ന്‍ എ മുനീര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.

കെ കെ എം എ യുടെ കേരളത്തിലെ ജില്ലാ കമ്മിറ്റികള്‍ വഴി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം  കൂടുതല്‍ സജീവമാക്കുവാനുള്ള ശാസ്ത്രീയമായ പ്രവര്‍ത്തങ്ങള്‍ക്ക് കെ കെ എം എ സംസ്ഥാന കമ്മിറ്റി   തുടക്കം കുറിച്ചുവെന്നും കുവൈത്തില്‍ നിന്നും തിരിച്ചെത്തിയ മുഴുവന്‍ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി വിശാലമായ ഒരു പ്രവര്‍ത്തന സംവിധാനം കേരളത്തില്‍ സജീവമാക്കുമെന്നും കെ കെ എം എ മുഖ്യ രക്ഷധികാരി കെ സിദ്ദിഖ് സാഹിബ് പറഞ്ഞു.പ്രസ്ഥാനിക പ്രവര്‍ത്തനത്തിന്റെ പ്രസക്തി എന്ന വിഷയത്തെ കുറിച്ചു സംസാരിക്കയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ വെച്ച്  2021 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനു അര്‍ഹരായ കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ചടങ്ങിന് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി മാമുക്കോയ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി. എച് അബ്ദുള്ള  അദ്ധ്യക്ഷത വഹിച്ചു.
കെ കെ എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം അറക്കല്‍,  ബഷീര്‍ മേലടി, റസാക്ക് മേലടി, ഹനീഫ മൂഴിക്കല്‍, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി  കെ കെ എം എ സംസ്ഥാന ഓര്‍ഗാനൈസിങ് സെക്രട്ടറി യു എ അബൂബക്കര്‍ നന്ദി രേഖപ്പെടുത്തി.