കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കുവൈത്തിലെ വനിതകളുടെ പൊതു കൂട്ടായ്മയായ വനിതാവേദി കുവൈത്ത്, അബ്ബാസിയ, ഫാഹീല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷപരിപാടിയും അംഗങ്ങള്‍ തയാറാക്കിയ ക്രിസ്മസ് വിരുന്നും പരിപാടിക്ക് വ്യത്യസ്തതയേകി.

അബ്ബാസിയയില്‍ പ്രസിഡന്റ് സജിത സ്‌കറിയ അധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി ആശ ബാലകൃഷ്ണന്‍ സ്വാഗതവും, കേന്ദ്ര കമ്മിറ്റി അംഗം ജിജി രമേശ് നന്ദിയും, കേന്ദ്രകമ്മിറ്റി അംഗം വത്സ സാം ക്രിസ്മസ് പുതുവത്സര സന്ദേശവും അവതരിപ്പിച്ചു. 

ഫാഹീലില്‍ നടത്തിയ ആഘോഷപരിപാടിയില്‍ വൈസ് പ്രസിഡന്റ് അമീന അജ്‌നാസ് അധ്യക്ഷത വഹിക്കുകയും ജോയിന്റ് സെക്രട്ടറി പ്രസീത ജിതിന്‍ സ്വാഗതം ആശംസിക്കുകയും ട്രെഷറര്‍ അഞ്ജന സജി നന്ദി പ്രകാശിപ്പിക്കുകയും കേന്ദ്രകമ്മിറ്റി അംഗം സുമതിബാബു ക്രിസ്തുമസ് പുതുവത്സരസന്ദേശം അവതരിപ്പിക്കുകയും ചെയ്തു ആഘോഷപരിപാടിയുടെ കണ്‍വീനര്‍മാരായി അജിത അനില്‍കുമാറും രമ അജിത്കുമാറും പ്രവര്‍ത്തിച്ചു. ഫുഡ് കണ്‍വീനര്‍ ആയി കേന്ദ്രകമ്മിറ്റി അംഗം ജിജി രമേശ് പ്രവര്‍ത്തിച്ചു.