കണ്ണൂര്‍: കുവൈത്തിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) പതിനാലാമത് ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. കണ്ണൂര്‍ കാനായിലുള്ള യമുനാതീരം റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍  മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചുയ.

ഫോക്ക് വര്‍ക്കിംഗ് ചെയര്‍മാന്‍ ഐ.വി ദിനേശ് അദ്ധ്യക്ഷനായ ചടങ്ങില്‍ ജൂറി അംഗം കെ.കെ.ആര്‍ വെങ്ങര അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ടി.ഐ മധുസൂധനന്‍ എം.എല്‍.എ പ്രശംസാ ഫലകവും, പയ്യന്നൂര്‍ നഗരസഭ ചെയര്‍ പേര്‍സണ്‍ കെ.വി.ലളിത ക്യാഷ് അവാര്‍ഡും കൈമാറി. മുന്‍ എം.എല്‍.എ ടിവി രാജേഷ്, കെ.ബ്രിജേഷ് കുമാര്‍ ഡി.സി.സി സെക്രട്ടറി, കെ രഞ്ജിത്ത് ദിനകരന്‍ കൊമ്പിലാത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 

നടനും ജൂറിയഗവുമായ ചന്ദ്രമോഹനന്‍ കണ്ണൂര്‍ സ്വാഗതം ആശംസിച്ചു. അവാര്‍ഡ് കമ്മിറ്റി അഗം ഗിരിമന്ദിരം ശശികുമാര്‍ നന്ദി രേഖപ്പെടുത്തി.