കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണം സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ കര്‍ശനമാക്കുന്നതിന് സിവില്‍ സര്‍വീസ് കമ്മിഷന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണ ഉത്തരവ്  പ്രകാരം വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ ബഡ്ജറ്റ് വിഭാഗം മേധാവി ഐഷാ അല്‍ മുത്താവ അറിയിച്ചു.

സര്‍ക്കാര്‍ മുനിസിപ്പലിറ്റി വിഭാഗത്തില്‍ തുടരുന്ന വിദേശികളെ ഒഴിവാക്കുന്നതിനും പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിനും നിര്‍ദേശിച്ചു. 

അതനുസരിച്ച് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 58 വിദേശികളെ സെര്‍വീസില്‍ നിന്നും ഒഴിവാക്കുന്നതിനും സിവില്‍ സര്‍വിസ് കമ്മിഷന്‍ നിര്‍ദേശിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് വിഭാഗത്തിലെ 26 ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

നിലവിലെ സ്വദേശിവത്കരണ നീക്കങ്ങളില്‍ മലയാളികളടക്കം നിരവധി വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകും.