കുവൈത്ത് സിറ്റി: കുവൈത്ത്-ഇന്ത്യ വാണിജ്യ ബന്ധം ശക്തമാകുന്നു. വാണിജ്യ നിക്ഷേപ മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കി.കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈത്ത് ചേമ്പര്‍ ഓഫ് കോമേഴ്സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മുഹമ്മദ് ജാസിം അല്‍ സഗറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ വാണിജ്യ ഇടപാടുകള്‍ക്ക് ധാരണയായി.

വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതായി എംബസി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഗാനിം സുലൈമാന്‍ അല്‍ ഗനൈമാനുമായും അംബാസഡര്‍ ചര്‍ച്ച നടത്തി. വാണിജ്യ നിക്ഷേപ മേഖലയില്‍ കുവൈത്തുമായി സഹകരണം ശക്തിപ്പെടുത്താന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി ശ്രമിച്ചുവരുകയാണ്. 

കുവൈത്ത് സ്വദേശികള്‍ക്കിടയില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനുമാണ് സ്ഥാനപതി സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസ്സി നടത്തി വരുന്നതെന്നും എംബസ്സി വാര്‍ത്തകുറുപ്പില്‍ അറിയിച്ചു.