കുവൈത്ത്: കെ.കെ.എം.എയുടെ 2022 ലേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഹമ്മദി സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പ് കെ.കെ.എം.എ രക്ഷധികാരി പി.കെ അക്ബര്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പരസ്പര     സ്‌നേഹത്തിന്റെ ചേര്‍ത്ത് വെക്കലുകളാണ് കെ.കെ.എം.എയുടെ പ്രഥമ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹുസൈന്‍ മങ്കഫ് ഖിറാഅത്തോട് കൂടി ആരംഭിച്ച ക്യാമ്പ് കെ.കെ.എം.എ മുന്‍ പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ നിയന്ത്രിച്ചു. പ്രമുഖ പരിശീലകന്‍ തോമസ് ജോര്‍ജ് ഓണ്‍ലൈനിലൂടെ ക്ലാസ് എടുത്തു

നേതൃ മഹത്വം എന്ന വിഷയത്തില്‍ പ്രമുഖ പരിശീലകന്‍ ശ്രീകാന്ത് വാസുദേവ് സംസാരിച്ചു. പ്രതിസന്ധി കാലത്തും പ്രവാസികള്‍ക്ക് വേണ്ടി ചെയ്ത വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള കെ.കെ.എം.എ ഹൈലൈറ്റ്‌സ് ഖജാഞ്ചി സി ഫിറോസ് പവര്‍ പോയിന്റ് പ്രസേന്റേഷന്‍ അവതരിപ്പിച്ചു. ഇരുപതാം വര്‍ഷം ഇരുപതിനായിരം അംഗങ്ങള്‍ വര്‍ക്ക് ഷോപ്പിനു ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.സി ഗഫൂര്‍ നേതൃത്വം നല്‍കി. സംഘടന പുതിയ വര്‍ഷത്തിലേക്കു എന്ന വിഷയത്തില്‍ കേന്ദ്ര ചെയര്‍മാന്‍ എന്‍.എ മുനീര്‍ ക്ലാസ്സെടുത്തു

ചടങ്ങില്‍ കേന്ദ്ര പ്രസിഡന്റ് എ.പി അബ്ദുല്‍ സലാം, കേന്ദ്ര വര്‍ക്കിംഗ് പ്രസിഡന്റുമാരായ ബി.എം ഇക്ബാല്‍, കെ ബഷീര്‍   എ വി മുസ്തഫ, സംസം റഷീദ്, വി കെ ഗഫൂര്‍, അഡ്മിന്‍ സെക്രട്ടറി ശഹീദ് ലബ്ബ എന്നിവര്‍ സംബന്ധിച്ചു.