കുവൈത്ത് സിറ്റി: ഗൾഫ് പ്രവാസികളെ ആശങ്കയിലാഴ്ത്തി കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ. കോവിഡ് പ്രതിസന്ധി മൂലം വർഷങ്ങളായി നാട്ടിൽ പോകാതിരുന്ന നിരവധി ഗൾഫ് പ്രവാസികളാണ് അവധിയെടുത്തു നാട്ടിൽ എത്തിയത്. എന്നാൽ കോവിഡ് പുതിയ വകഭേദം സൃഷ്ടിച്ച ഭീതിയും ആശങ്കയും നാട്ടിൽ എത്തിയവരെ അവധി വെട്ടിച്ചുരുക്കി ജോലി നഷ്ടപ്പെടാതെ എങ്ങനെയും മടങ്ങി പോകാൻ നിർബന്ധിതരാക്കുകയാണ്. ഇത്തരത്തിൽ നിരവധി പേരാണ് അടുത്ത ദിവസങ്ങളിൽ ഗൾഫിലേക്ക് മടങ്ങി പോകുന്നത്.

അതോടൊപ്പം അവധിക്ക് നാട്ടിൽ പോകാൻ കാത്തിരുന്ന പലരും കോവിഡ് പുതിയ വകഭേദം സൃഷ്‌ടിച്ച ഭീതിയിൽ യാത്ര റദാക്കുകയും ചെയ്യുന്നുണ്ട്. നാട്ടിൽ പോയാൽ മടങ്ങി വരാൻ കഴിയാതെ കുടുങ്ങി പോകുമോ എന്ന ആശങ്കയിലാണ് പലരും അവധിക്ക് പോകുന്നത് മാറ്റിവെക്കുന്നത്. യാത്ര പോകാൻ വിമാന ടിക്കറ്റ് ബുക്ക്‌ ചെയ്ത നിരവധിപേർ യാത്ര മാറ്റി വാക്കുന്നതായി ട്രാവൽ ഏജൻസികളും റിപ്പോർട്ട്‌ ചെയ്യുന്നു.